കേരളം

kerala

ETV Bharat / state

റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ

കൊട്ടാരക്കര എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജിനു പിടിയിലായത്

Man arrested selling cannabis  റിസോർട്ടുകൾ  കഞ്ചാവ് വിൽപന  കൊട്ടാരക്കര എക്‌സൈസ്  രണ്ട് കിലോ കഞ്ചാവ്  രഹസ്യ വിവരം  വർക്കല സ്വദേശി ജിനു
റിസോർട്ടുകൾ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ

By

Published : Nov 14, 2020, 8:45 PM IST

കൊല്ലം: റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ. വർക്കല സ്വദേശി ജിനുവാണ് പിടിയിലായത്. കൊട്ടാരക്കര എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പച്ചക്കറികൾ കൊണ്ടുവന്ന മിനിലോറിയിൽ രഹസ്യമായി കഞ്ചാവ് കടത്തുന്നതിനിടെയാണ് ജിനുവിനെ എക്‌സൈസ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തുക്കുന്നതെന്നും ആവശ്യക്കാർക്ക് കിലോ കണക്കിന് കഞ്ചാവ് ഇയാൾ എത്തിച്ചു നൽകിയിട്ടുണ്ടെന്നും കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ എ. ജോസ് പ്രതാപ് പറഞ്ഞു.

റിസോർട്ടുകൾ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ

ABOUT THE AUTHOR

...view details