കേരളം

kerala

ETV Bharat / state

ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ

ഖത്തറിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് വിസ നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാരൻ മുഖേന പണം തട്ടിയെടുത്തത്

visa fraud in kollam  ജോലി തട്ടിപ്പ്  ജോലി തട്ടിപ്പ് കൊല്ലം
ജോലി

By

Published : Dec 24, 2019, 2:52 PM IST

Updated : Dec 24, 2019, 4:03 PM IST

കൊല്ലം:ചടയമംഗലത്ത് വിദേശ തൊഴിൽ നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. 20 പേരിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്ത ഇടനിലക്കാരനെയാണ് ചടയമംഗലം സിഐ സാജു എസ്. ദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇടമുളക്കൽ സ്വദേശി നിയാസാണ് (28) അറസ്റ്റിലായത്. ഒരു വർഷം മുമ്പായിരുന്നു കേസിന് ആസ്‌പദമായ സംഭവം.

ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ

ഖത്തറിൽ ജോലി നോക്കുന്ന ഒരു സ്ത്രീയാണ് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തത്. പണം വാങ്ങി നൽകിയ ഇടനിലകാരനാണ് നിയാസ്. റിട്ടയേഡ് എസ്ഐ ഉൾപ്പെടെയുള്ളവരാണ് വഞ്ചിതരായത്. മകന് ജോലി നൽകാമെന്ന് പറഞ്ഞാണ് റിട്ടയേഡ് എസ്ഐയുടെ കയ്യിൽ നിന്നും ഇവർ ഒരു ലക്ഷം രൂപ കൈപ്പറ്റിയത്. ചതിയാണെന്ന് മനസ്സിലാക്കിയപ്പോൾ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നൽകി. ഇതറിഞ്ഞ് നാട്ടിൽ ഉണ്ടായിരുന്ന സ്ത്രീ വിദേശത്തേക്ക് കടക്കുകയും ചെയ്തു. തുടർന്നാണ് ഇടനിലക്കാരനായ നിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതി അറസ്റ്റിലായ വിവരം പൊലീസ് മറച്ചുവെച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Last Updated : Dec 24, 2019, 4:03 PM IST

ABOUT THE AUTHOR

...view details