കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ പിടിയിൽ. ഇടുക്കി നെല്ലിപ്പാറ സ്വദേശി 36കാരനായ ജയമോനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ സൈബർ പൊലീസിന്‍റെ നേതൃത്വത്തിൽ പത്തനംതിട്ട റാന്നിയിൽ നിന്നും പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍ - threatening minor girl
ഫേസ്ബുക്കിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് മുഖമില്ലാത്ത നഗ്നചിത്രം അയച്ചുവാങ്ങുകയായിരുന്നു.

man arrested for threatening minor girl with nude photos
Also Read: ഉത്തർപ്രദേശിൽ 15 കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു
ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ സൗഹൃദം കൂടുകയും മുഖമില്ലാത്ത നഗ്നചിത്രം അയച്ചുവാങ്ങുകയുമായിരുന്നു. വ്യാജ ഐഡികളിലൂടെ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും കൊട്ടാരക്കര പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.