ക്ഷേത്രത്തിൽ നിന്ന് സ്വര്‍ണവും പണവും മോഷ്‌ടിച്ചയാൾ പിടിയില്‍
ക്ഷേത്രത്തിലെ സ്റ്റോര്‍ മുറിയില്‍ നിന്നും ശ്രീകോവിലില്‍ നിന്നുമായി 7000 രൂപയും അഞ്ച് താലിമാലയും 11 സ്വര്‍ണപ്പൊട്ടുകളും ഇയാള്‍ അപഹരിച്ചിരുന്നു .
കൊല്ലം:ഓയൂര്‍ കരിങ്ങന്നൂര്‍ ചാവര്‍കാവ് ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും അപഹരിച്ച മോഷ്ടാവ് പിടിയില്‍. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സജിത്താണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിലെ സ്റ്റോര്‍ മുറിയില്‍ നിന്നും ശ്രീകോവിലില്‍ നിന്നുമായി 7000 രൂപയും അഞ്ച് താലിമാലയും 11 സ്വര്‍ണപ്പൊട്ടുകളും ഇയാള്‍ അപഹരിച്ചിരുന്നു . ആക്കല്ലൂരിൽ നിന്നും ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ചെറുവക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ കൊട്ടാരക്കര ജയിലിൽ ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.