കൊല്ലം: കൊട്ടിയം മയ്യനാട് പ്രദേശങ്ങളിൽ നിന്നും സൈക്കിൾ മോഷ്‌ടിച്ച് വിൽപ്പന നടത്തുന്നയാൾ പൊലീസ് പിടിയില്‍. ആദിച്ചനല്ലൂർ തങ്കം ജംഗ്ഷന് സമീപം കാരാവിള വീട്ടിൽ നിന്നും മയ്യനാട് സ്വദേശി സജി എന്ന സജികുമാർ (44) ആണ് പിടിയിലായത്. ഉമയനല്ലൂർ സ്വദേശി നജീം നൽകിയ പരാതിയിലാണ് അറസ്റ്റ്.
കൊട്ടിയം മയ്യനാട് പ്രദേശങ്ങളിലെ വീടുകളുടെ പോർച്ചിലും മുറ്റത്തും സൂക്ഷിച്ച സൈക്കിളുകളാണ് ഇയാൾ മോഷ്‌ടിക്കുന്നത്. വീടിന്‍റെ പരിസരത്ത് വച്ച് തന്നെ പൂട്ട് തകർത്ത് സൈക്കിൾ കൈക്കലാക്കുകയാണ് പതിവ്. സൈക്കിൾ മോഷണത്തിന് ആളുകൾ പരാതിപ്പെടാത്തത് ഇയാൾക്ക് തുണയാകുകയായിരുന്നു.