യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ - ചിറയിൻകീഴ്
ഒളിവിൽ കഴിഞ്ഞിരുന്ന നന്ദീശനെ കൊല്ലം പുകയിലത്തോപ്പ് കോളനിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്
കൊല്ലം: യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ചിറയിൻകീഴ് സ്വദേശി നന്ദീശനാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. മുൻ വൈരാഗ്യം മൂലമാണ് തലച്ചിറ സ്വദേശിയായ ശരതിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഹോക്കി സ്റ്റിക്കും വടിവാളും കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നന്ദീശനെ കൊല്ലം പുകയിലത്തോപ്പ് കോളനിയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. നന്ദീശന്‍റെ സുഹൃത്തുക്കളെ കേസിൽ ആദ്യമെ അറസ്റ്റ് ചെയ്‌തിരുന്നു. കൊട്ടാരക്കര പൊലീസ് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.