കൊല്ലം:വധശ്രമക്കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്‌റ്റില്‍. ആവണിശ്വരം ചക്കുപാറ സ്വദേശി ശിവനാണ് കുന്നിക്കോട് പൊലീസിന്‍റെ പിടിയിലായത്. വിനോദ് എന്നയാളെ ആവണീശ്വരം റെയില്‍വെ സ്റ്റേഷന് സമീപം വച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
വധശ്രമക്കേസ് പ്രതി ഒരു വർഷത്തിനുശേഷം പിടിയില്‍ - കൊല്ലം വാര്‍ത്തകള്‍
കൊല്ലം ആവണിശ്വരം ചക്കുപാറ സ്വദേശി ശിവനാണ് അറസ്‌റ്റിലായത്. വിനോദ് എന്നയാളെ ആവണീശ്വരം റെയില്‍വെ സ്റ്റേഷന് സമീപം വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
വധശ്രമക്കേസിലെ പ്രതി പിടിയില്‍
പൊലീസിന്‍റെ വാഹന പരിശോധനയിൽ ശിവൻ പിടിയിലായിരുന്നു. ഇതിന് കാരണക്കാരൻ വിനോദാണന്ന വൈരാഗ്യത്താലായിരുന്നു ആക്രമണം. ആവണീശ്വരം റെയിൽ പാളത്തിന് സമീപം വച്ച് ശിവനും സംഘവും മാരകായുധമുപയോഗിച്ച് വിനോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിലെ രണ്ടാം പ്രതിയായ ബിജുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ നിരവധി കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
Last Updated : May 16, 2020, 1:37 PM IST