കൊല്ലം: യുവതിയെ പീഡിപ്പിക്കുകയും ഫോട്ടോകൾ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തയാൾ അറസ്റ്റിൽ. മാറനാട് ചിറ്റാകോട് സ്വദേശി വിഷ്‌ണുലാലാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കുകയും കെണിയിലാക്കിയ ശേഷം ഭീക്ഷണിപ്പെടുത്തി പണം തട്ടുകയുമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ ഫോട്ടോ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചയാൾ പിടിയിൽ - യുവതിയുടെ ഫോട്ടോ
ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ പീഡിപ്പിച്ചെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു
ഫോട്ടോ
നെടുമ്പായിക്കുളം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷ്‌ണുലാൽ അറസ്റ്റിലായത്. യുവതിയുമായി സൗഹൃദത്തിലായ പ്രതി ആദ്യം ഫോട്ടോകൾ കൈക്കലാക്കി. പിന്നീട് മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഭീക്ഷണിയിൽ വഴങ്ങേണ്ടി വന്ന യുവതി പലതവണ ബലാത്സംഗവും നേരിട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എഴുകോൺ പൊലീസ് ഇൻസ്‌പെക്‌ടർ ശിവപ്രകാശിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘംമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.