തിരുവനന്തപുരം:ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിമാരായ യുവതികള്‍ക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി സുനാമി കോളനിയിലെ താമസക്കാരനായ ജയകുമാറിനെയാണ് ഇന്ന് കരുനാഗപ്പള്ളിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ട്രെയിനില്‍ യുവതികള്‍ക്കു നേരെ നഗ്നത പ്രദര്‍ശനം; കരുനാഗപ്പള്ളി സ്വദേശി പിടിയിൽ - യുവതികൾക്ക് നേരെ നഗ്നത പ്രദര്‍ശനം
കരുനാഗപ്പള്ളി സുനാമി കോളനിയിലെ താമസക്കാരനായ ജയകുമാറിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തത്
ഇന്നലെ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കു യാത്ര ചെയ്യവേയാണ് ജയകുമാര്‍ യുവതികൾക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയത്. യുവതികള്‍ തന്നെ യുവാവിന്‍റെ വീഡിയോ ചിത്രീകരിച്ചു. തന്‍റെ വീഡിയോ യുവതികള്‍ ചിത്രീകരിക്കുന്നത് മനസിലാക്കിയ ഇയാൾ വര്‍ക്കല സ്‌റ്റേഷനിലിറങ്ങി മുങ്ങുകയായിരുന്നു.
യുവതികള്‍ രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്തു. കേരള പൊലീസിന്‍റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്. ഇയാളെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്ന് കൂടുതല്‍ ചോദ്യം ചെയ്‌ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.