കേരളം

kerala

ETV Bharat / state

വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍ - പ്രതി പിടിയില്‍

ശൂരനാട് ഇരവിച്ചിറ പടിഞ്ഞാറ് കോയിപ്പുറത്ത് വീട്ടില്‍ ഭാര്‍ഗവിയമ്മയുടെ രണ്ടര പവന്‍റെ മാല പൊട്ടിക്കാന്‍ ശ്രമിച്ച നിസാറാണ് പൊലീസിന്‍റെ പിടിയിലായത്

man arrested for chain theft case  chain theft case  crime latest news  വൃദ്ധയുടെ മാല പൊട്ടിച്ചു  പ്രതി പിടിയില്‍  kollam latest new
വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയില്‍

By

Published : Dec 6, 2019, 1:13 PM IST

കൊല്ലം: വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്‍റെ പിടിയില്‍. ശൂരനാട് ഇരവിച്ചിറ പടിഞ്ഞാറ് കോയിപ്പുറത്ത് വീട്ടില്‍ ഭാര്‍ഗവിയമ്മയുടെ രണ്ടര പവന്‍റെ മാല പൊട്ടിക്കാന്‍ ശ്രമിച്ച നിസാറാണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാവിലെ 10.30 ന് പുല്ലുപറിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഭാര്‍ഗവിയമ്മയോട് പ്രതി ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചത്. പക്ഷെ മാലയുടെ കുറച്ചു ഭാഗം ഭാര്‍ഗ്ഗവിയമ്മയുടെ കൈകളിലായി. വൃദ്ധ നിലവിളിച്ചെങ്കിലും നാട്ടുകാര്‍ ഓടിയെത്തും മുമ്പെ പ്രതി സ്‌കൂട്ടറില്‍ രക്ഷപെട്ടു. പ്രതിയെ ഇന്നലെ രാത്രി തന്നെ ശൂരനാട് എസ്.ഐ. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പിടികൂടി. മാലപൊട്ടിച്ച ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെടുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് നിസാറിനെ വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.

ABOUT THE AUTHOR

...view details