വീട് കയറി ആക്രമിച്ച പ്രതി പിടിയിൽ - വീടു കയറി ആക്രമണം
പ്രതിയുടെ സഹോദരിയെ വിളിച്ചിറക്കികൊണ്ടു പോയതിലുള്ള വിരോധമാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം:വീടു കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോരുവഴി സ്വദേശി പ്രജിത്താണ് പിടിയിലായത്. സ്റ്റാലിൻ എന്ന വ്യക്തിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാശനാഷ്‌ടങ്ങൾ വരുത്തിയതിനാണ് ഇയാൾ അറസ്റ്റിലായത്. പ്രജിത്ത് സ്റ്റാലിന്‍റെ ബൈക്ക് അടിച്ച് നശിപ്പിക്കുകയും വീട് അടിച്ച് തകർക്കുകയും സ്റ്റാലിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പ്രജിത്തിന്‍റെ സഹോദരിയെ സ്റ്റാലിന്‍റെ മകൻ വിളിച്ചിറക്കികൊണ്ട് പോയതിലുള്ള വിരോധമാണ് അക്രമകാരണമെന്നും പൊലീസ് കൂട്ടിചേർത്തു. കിഴക്കേകല്ലട എസ്ഐ വിജയകുമാറിന്‍റെ നേതൃത്വത്തിൽ അരവിന്ദാക്ഷൻ, മധുക്കുട്ടൻ, വിവേക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.