യുവതിയെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ - kollam crime
മുൻ വൈരാഗ്യത്തിന്റെ പേരില്‍ യുവതിയെ മർദിക്കുകയും ഗൃഹോപകരണങ്ങൾ കേടുവരുത്തുകയും ചെയ്‌തു.
കൊല്ലം:പള്ളിക്കൽ സ്വദേശിയായ യുവതിയെ വീട് കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കൽ കിഴക്ക് ദാസ് ലീലാമ്മ ഭവനിൽ പ്രിൻസ് ആണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. മുൻ വൈരാഗ്യത്തിന്റെ പേരില്‍ യുവതിയെ മർദിക്കുകയും ഗൃഹോപകരണങ്ങൾ കേടുവരുത്തുകയും ചെയ്‌തതിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ രാജീവ്, മനോജ്, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജാഭായി, ഹനീസ സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.