കൊല്ലം:man arrested for attacking cops on duty: കണ്ണനല്ലൂരിൽ പൊലീസുകാരനെ ആക്രമിച്ചയാള്‍ അറസ്റ്റിൽ. നെടുമ്പന സ്വദേശി നൗഷാദ് (40) ആണ് പിടിയിലായത്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അരുണാണ് ആക്രമിക്കപ്പെട്ടത്. കുളപ്പാടം തൈക്കാവ് മുക്ക് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു സംഭവം.
കണ്ണനല്ലൂരിൽ പൊലീസുകാരന് നേരേ ആക്രമണം; നെടുമ്പന സ്വദേശി അറസ്റ്റിൽ - Police officer attacked
ബുളളറ്റിൽ വന്ന പ്രതി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു.
കണ്ണനല്ലൂരിൽ പൊലീസുകാരന് നേരേ ആക്രമണം
ബുളളറ്റിൽ വന്ന പ്രതി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്യാനെത്തിയ അരുണിനെ ഇയാള്‍ തള്ളി താഴയിടുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ജീപ്പിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ നല്ലിലയിലുളള സിനിമ തിയേറ്ററിൽ വെച്ച് നൗഷാദിനെ പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.