യുവതിയെ വീടുകയറി അക്രമിച്ച കേസിലെ പ്രതി പിടിയിൽ - assaulting woman
വിളക്കുടി മാണിക്യംവിള വീട്ടിൽ നാർഷൽ കോട്ടയിൽ (28) ആണ് പിടിയിലായത്. യുവതിയെ ശല്യപെടുത്തിയതിൽ പൊലീസിൽ പരാതി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം
യുവതിയെ വീടുകയറി അക്രമിച്ച കേസിലെ പ്രതി പിടിയിൽ
കൊല്ലം:വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ യുവതിയെ അക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. വിളക്കുടി മാണിക്യംവിള വീട്ടിൽ നാർഷൽ കോട്ടയിൽ (28) ആണ് പിടിയിലായത്. യുവതിയെ ശല്യപെടുത്തിയതിൽ പൊലീസിൽ പരാതി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. യുവതിയുടെ വീട്ടിലെത്തിയ നാർഷൽ ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കുന്നിക്കോട് സി.ഐ. മുബാറക്കിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.