മതിയായ ചികിത്സ കിട്ടിയില്ല ; യുപിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ്
ആദ്യം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീട് ആരോഗ്യ നില വഷളാകുകയായിരുന്നു.
![മതിയായ ചികിത്സ കിട്ടിയില്ല ; യുപിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു malayali nurse died in UP due to covid മലയാളി നഴ്‌സ് മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചു നഴ്‌സ് കൊവിഡ് covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11741703-thumbnail-3x2-l.jpg)
കൊല്ലം: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു.ആര്‍(29) ആണ് മരിച്ചത്. കഴിഞ്ഞ മാസം 17നാണ് കൊവിഡ് ബാധിതയായതെന്നും തനിക്ക് നല്ല ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥക്ക് മുമ്പ് രഞ്ജു സഹോദരി രജിതക്കയച്ച സന്ദേശത്തില്‍ പറയുന്നു.
Read More:ബിഹാറിൽ കൊവിഡ് കവർന്നത് 40 നഴ്‌സുമാരുടെ ജീവൻ
ഗ്രേറ്റര്‍ നോയിഡ ആശുപത്രിയില്‍ നഴ്‌സായി സേവനം തുടങ്ങി 2 ആഴ്ച പിന്നിട്ടപ്പോള്‍ രഞ്ജുവിന് കൊവിഡ് ബാധിച്ചിരുന്നു. 26 ദിവസത്തെ പോരാട്ടത്തിനൊടുവിൽ യുവതി മരണത്തിന് കീഴടങ്ങി. ആദ്യം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീടാണ് ആരോഗ്യ നില വഷളായതെന്ന് സഹോദരി രജിത പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ അഭ്യര്‍ഥന.