ദുബായില്‍ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു - covid death in dubai
ചടയമംഗലം ഇളംമ്പഴയന്നൂർ പൊലീസ്ബുക്ക് സ്വദേശി രതീഷ്(36) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് മലയാളി ദുബായില്‍ മരിച്ചു
കൊല്ലം: ചടയമംഗലം സ്വദേശി കൊവിഡ് ബാധിച്ച് ദുബായില്‍ മരിച്ചു. ചടയമംഗലം ഇളംമ്പഴയന്നൂർ പൊലീസ്ബുക്ക് സ്വദേശി രതീഷ്(36) ആണ് മരിച്ചത്. ദുബായിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന രതീഷ് കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പനിയും ശ്വാസ തടസവും മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ - വിജി, മകൾ - സാന്ദ്ര