കേരളം

kerala

ETV Bharat / state

വിൽപ്പനക്കാരെ കബളിപ്പിച്ച് ലോട്ടറി തട്ടുന്ന സംഘം സജീവം

നിരവധി ലോട്ടറി കച്ചവടക്കാരെയാണ് ഇക്കൂട്ടർ കബളിപ്പിച്ചത്. ബൈക്കിൽ എത്തുന്ന സംഘമാണ് ലോട്ടറിയുമായി കടന്ന് കളയുന്നതെന്നാണ് കച്ചവടക്കാരുടെ പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.

വിൽപ്പനക്കാരെ കബളിപ്പിച്ച് ലോട്ടറി തട്ടുന്ന സംഘം സജീവം; നടപടിയെടുക്കാതെ പൊലീസ്

By

Published : Dec 6, 2021, 9:48 PM IST

Updated : Dec 7, 2021, 10:55 PM IST

കൊല്ലം: ലോട്ടറി വിൽപ്പന നടത്തുന്നവരെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുക്കുന്ന സംഘം കൊല്ലത്ത് സജീവമാകുന്നു. നിരവധി ലോട്ടറി കച്ചവടക്കാരെയാണ് ഇക്കൂട്ടർ കബളിപ്പിച്ചത്. ബൈക്കിൽ എത്തുന്ന സംഘമാണ് ലോട്ടറിയുമായി കടന്ന് കളയുന്നതെന്നാണ് കച്ചവടക്കാരുടെ പരാതി. നിരവധി പേരാണ് ഈ സംഘത്തിന്‍റെ ചൂഷണത്തിൽ അകപ്പെട്ടത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.

Also Read:വിവിധ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി തൊഴിലാളികൾ ഭവനങ്ങളിൽ പ്രതിഷേധിച്ചു

കഴിഞ്ഞ ദിവസം പുനലൂർ വാഴവിള സ്വദേശി മധുവിന്‍റെ കൈയ്യിൽ നിന്നും രണ്ടംഗ സംഘം ബൈക്കിൽ എത്തി ലോട്ടറി തട്ടിയെടുത്തു. രണ്ട് തവണയായി 102 ലോട്ടറികളാണ് ഇയാള്‍ക്ക് നഷ്ടമായത്. ആദ്യ തവണ 60 ലോട്ടറിയും കഴിഞ്ഞ ദിവസം വൈകിട്ട് 42 ലോട്ടറിയാണ് സംഘം തട്ടിയെടുത്തത്.

രോഗിയായ മധുവിന്‍റെ കൈയ്യിൽ നിന്നും നല്ല നമ്പർ നോക്കട്ടെയെന്ന് പറഞ്ഞു ലോട്ടറികൾ കൈക്കലാക്കിയ സംഘം ശ്രദ്ധ മാറ്റി കടന്നു കളയുകയായിരുന്നു. മധുവും ഭാര്യയും കരൾ രോഗികളാണ്. ലോട്ടറി വിറ്റ് കിട്ടുന്ന തുച്ചമായ വരുമാനത്തിലാണ് മരുന്നും മറ്റ് വീട്ടിലെ ചെലവുകളും നടത്തുന്നത്. സംഭവത്തിൽ മധു പുനലൂർ പൊലീസിൽ പരാതി നൽകി.

Last Updated : Dec 7, 2021, 10:55 PM IST

ABOUT THE AUTHOR

...view details