കേരളം

kerala

ETV Bharat / state

പാറ ക്വാറിയിൽ ടാങ്കർ താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

ക്വാറിയിലേയ്ക്ക് പോകുന്ന റോഡിലെ പൊടി അകറ്റാൻ വേണ്ടി ടാങ്കർ ലോറിയിൽ എത്തിച്ച വെള്ളം റോഡിൽ തളിയ്ക്കുന്നതിനിടെ ടാങ്കർ ലോറി 250 അടി വരുന്ന താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.

lorry driver died in kollam  rock quarry accident in kollam  കൊല്ലം പാറ ക്വാറി അപകടം  ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു  ലോറി ഡ്രൈവർ മരിച്ചു
പാറ ക്വാറിയിൽ വെള്ളം കൊണ്ടുവന്ന ടാങ്കർ താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

By

Published : Jan 25, 2022, 11:14 PM IST

കൊല്ലം: പാറ ക്വാറിയിൽ വെള്ളം കൊണ്ടുവന്ന ടാങ്കർ ലോറി താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഫിൽഗിരി ചെറുകുളം സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. കൊല്ലം ചുണ്ട ചെറുകുളത്ത് പ്രവർത്തിക്കുന്ന പാറ ക്വാറിയിലാണ് അപകടം നടന്നത്.

പാറ ക്വാറിയിൽ വെള്ളം കൊണ്ടുവന്ന ടാങ്കർ താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

ക്വാറിയിലേയ്ക്ക് പോകുന്ന റോഡിലെ പൊടി അകറ്റാൻ വേണ്ടി ടാങ്കർ ലോറിയിൽ എത്തിച്ച വെള്ളം റോഡിൽ തളിയ്ക്കുന്നതിനിടെ ടാങ്കർ ലോറി 250 അടി വരുന്ന താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു. കടയ്ക്കലിൽ നിന്നും അഗ്നിശമന സേന യൂണിറ്റ് എത്തി ടാങ്കർ ലോറിയിൽ കുടുങ്ങിക്കിടന്ന സെബാസ്റ്റ്യനെ പുറത്തെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടകരമായ അവസ്ഥയിലാണ് പാറ ക്വാറി ഇവിടെ പ്രവർത്തിക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികളോട് ക്വാറിയുടെ പ്രവർത്തനത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

Also Read: കൊവിഡിനെതിരെ രാജ്യം ശക്തമായി ചെറുത്ത് നിന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ABOUT THE AUTHOR

...view details