കൊല്ലം:മദ്യപിച്ച് വാഹനം ഓടിച്ച ലോറി ഡ്രൈവറെ പൊലീസ് പിടികൂടി. മദ്യലഹരിയിൽ അപകടരമാംവിധം നഗരത്തിലൂടെ ലോറി ഓടിച്ച പള്ളിമുക്ക് സ്വദേശി നിസാറിനെയാണ് സിറ്റി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ പിടിയില്‍
പള്ളിമുക്ക് സ്വദേശി നിസാറിനെയാണ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമിത വേഗതയില്‍ ലോറിയുടെ വരവ് കണ്ട് ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ ഒഴിഞ്ഞ് മാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
റെയിൽവേ ഗുഡ് ഷെഡ്ഡിൽ ഓടുന്ന ചരക്ക് ലോറിയുമായിട്ടാണ് ഇയാൾ നഗരത്തിലെത്തിയത്. കലക്‌ട്രേറ്റ് ഭാഗത്ത് നിന്നും അമിതവേഗതയിൽ ലോറിയുമായി എത്തിയ ഇയാൾ പല വാഹനങ്ങളിലും ഇടിക്കേണ്ടതായിരുന്നു. ടി.ബി ആശുപത്രിക്ക് സമീപം തൂണിൽ ലോറി ഇടിച്ച ശേഷം അപകടകരമായ രീതിയിൽ മുന്നോട്ട് എടുത്ത ലോറി അതുവഴി വന്ന വാഹനങ്ങളിൽ ഇടിക്കേണ്ടതായിരുന്നു. ലോറിയുടെ വരവ് കണ്ട് ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ ഒഴിഞ്ഞ് മാറിയതിനാൽ വൻ അപകടം ഒഴിവായി.
ലോറിയുടെ വരവിൽ പന്തികേട് തോന്നിയ മറ്റ് വാഹന യാത്രക്കാർ ട്രാഫിക് പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചിന്നക്കട ട്രാഫിക് സിഗ്നലിന് സമീപം ലോറി തടഞ്ഞ് നിർത്തുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലാണ് ഡ്രൈവറെന്ന് മനസിലാക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.