ലോക്ക് ഡൗണ്‍ ലംഘനം; നടപടി കര്‍ശനമാക്കി പൊലീസ്
കൊല്ലത്ത് പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി റൂറല്‍ ജില്ലാ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍
കൊല്ലം:ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി റൂറല്‍ ജില്ലാ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. 14 പേരെ അറസ്റ്റ് ചെയ്‌ത പൊലീസ് 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ഉപയോഗിക്കാത്തതിന് 75 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരാനാണ് തീരുമാനമെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് ലോക്ക് ഡൗണ്‍.