ലോക്ക് ഡൗണ്‍ നിയമലംഘനം; കൊല്ലം റൂറലിൽ രജിസ്റ്റര്‍ ചെയ്തത് 33 കേസുകള്‍
67 പേരെ അറസ്റ്റ് ചെയ്തു 17 വാഹനങ്ങള്‍ പിടിച്ചെടുത്തു
ലോക്ക് ഡൗണ്‍ നിയമലംഘനം; കൊല്ലം റൂറലിൽ ഇന്ന് 33 കേസുകള്‍
കൊല്ലം: ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് കൊല്ലത്ത് പകര്‍ച്ച വ്യാധി തടയൽ നിയമ പ്രകാരം 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 പേരെ അറസ്റ്റ് ചെയ്യുകയും 17 വാഹനങ്ങള്‍ പിടിച്ചെടുകുകയും ചെയ്തു. മാസ്ക് ഉപയോഗിക്കാത്തതിന് 140 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.