കൊട്ടാരക്കരയില്‍ ലോക്ക് ഡൗണ്‍ ലംഘനം; 38 പേര്‍ക്കെതിരെ കേസ് - covid 19 news
ലോക്ക് ഡൗണ്‍ ലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 38 കേസുകളാണ് പൊലീസ് എടുത്തത്
കൊല്ലം: കൊട്ടാരക്കരയില്‍ ലോക്ക് ഡൗണ്‍ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ്. പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ 38 പേര് പൊലീസ് പിടിയിലായി. 28 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 87 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് നാല് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.