ലോക്ക് ഡൗൺ നിയമലംഘനം; കര്‍ശന നടപടിയുമായി പൊലീസ്
76 പേരെ അറസ്റ്റ് ചെയ്യുകയും 36 വാഹനങ്ങള്‍ പിടിച്ചെടുകുകയും ചെയ്തു
കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതുവരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 76 പേരെ അറസ്റ്റ് ചെയ്യുകയും 36 വാഹനങ്ങള്‍ പിടിച്ചെടുകുകയും ചെയ്‌തു. മാസ്‌ക് ഉപയോഗിക്കാത്തതിന് 103 പേർക്കെതിരെയും കേസ് എടുത്തതായി ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.