കൊല്ലം: ലോക്‌ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് ജില്ലയിലാകെ 421 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 412 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് ഇന്നലെ മാത്രം 239 വാഹനങ്ങൾ പിടിച്ചെടുത്തു. നിർദേശങ്ങൾ അവഗണിച്ചു നിരത്തിലിറക്കിയ കാർ, ബൈക്ക്, ഓട്ടോ റിക്ഷ തുടങ്ങിയവ വാഹങ്ങളാണ് പിടിച്ചെടുത്തത്.
ലോക്‌ഡൗൺ ലംഘനം ; കൊല്ലത്ത് 412 കേസുകളിൽ 421 പേർ അറസ്റ്റിൽ - corona latest news
ഇരവിപുരം ഭരണിക്കാവിൽ 60 ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ച ചെറിയേല വിജയഭവനിൽ ബിജു, പുന്നത്തല പഞ്ചിത്തഴികത്ത് ശരത്ചന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്തു.
വാഹന ഉടമകൾക്കും ഡ്രൈവർക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം 21 ദിവസം വാഹനം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ രേഖകൾ ഹാജരാക്കിയാൽ വാഹനങ്ങൾ വിട്ടു നൽകും. കൊല്ലം സിറ്റി പൊലീസ് 212 കേസുകളിലായി 218 പേരെ അറസ്റ്റ് ചെയ്യുകയും 190 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഇരവിപുരം ഭരണിക്കാവിൽ 60 ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ച ചെറിയേല വിജയഭവനിൽ ബിജു, പുന്നത്തല പഞ്ചിത്തഴികത്ത് ശരത്ചന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്തു. റിയാദിൽ നിന്നു വന്ന ശേഷം വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാതെ ബൈക്കിൽ കറങ്ങി നടന്ന ഉളിയക്കോവിൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം റൂറൽ ജില്ലയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 203 പേരെ അറസ്റ്റ് ചെയ്യുകയും 149 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഓരോ ദിവസങ്ങൾ കഴിയും തോറും പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കുകയാണ് പൊലീസ്. പൊലീസ് സ്റ്റേഷനുകളിൽ സ്ഥല പരിമിതി ഉള്ളതിനാൽ വാഹനങ്ങൾ സൂക്ഷിക്കാൻ ചുറ്റു മതിൽ ഉള്ള സ്ഥലങ്ങളും സ്കൂളുകളും ഏറ്റെടുത്തു തുടങ്ങി. കൊല്ലം ചിന്നക്കടയിൽ സെന്‍റ് ജോസഫ് സ്കൂൾ വളപ്പിലാണ് വാഹനങ്ങൾ സൂക്ഷിക്കുന്നത്. നൂറ് കണക്കിന് വാഹനങ്ങളാണ് ഓരോ കേന്ദ്രത്തിലും രണ്ട് ദിവസത്തിനുള്ളിൽ തിങ്ങി നിറഞ്ഞത്.