കൊല്ലം :മലയാള സാഹിത്യ നിരൂപകൻ കെ.പി അപ്പന്‍റെ ഓർമ്മകൾ പുതുക്കി നവോദയം ഗ്രന്ഥശാലയുടെ സ്‌മൃതി സംഗമം. അദ്ദേഹത്തിന്‍റെ 13ാം ചരമ വാർഷികത്തോടനുബന്ധിച്ച് നീരാവിൽ നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സ്‌മൃതി സംഗമം സ്‌പീക്കർ എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു.
M B Rajesh about K P Appan : മലയാള സാഹിത്യ നിരൂപണ രംഗത്തെ അതിശക്തനായിരുന്നു കെ.പി അപ്പൻ എന്ന് എം.ബി രാജേഷ്. 'ആധുനിക മലയാള സാഹിത്യ നിരൂപണത്തിന് തുടക്കമിട്ടത് അദ്ദേഹമാണ്. സർഗാത്മകതയുടെ സൗന്ദര്യവും ശക്തിയുമുള്ള നിരൂപണങ്ങളായിരുന്നു അദ്ദേഹത്തിന്‍റേത്. തന്‍റേതായ ശൈലിയിൽ മലയാള സാഹിത്യ നിരൂപണ രംഗത്ത് പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഭാവിയിലേക്ക് സഞ്ചരിക്കുന്ന വായനശാലയെന്ന് നവോദയ ഗ്രന്ഥശാലയെക്കുറിച്ച് കെ.പി അപ്പൻ പറഞ്ഞത് തികച്ചും ശരിയാണ്. നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ ഈ ഗ്രന്ഥശാല സഹായകരമാകും' -എം.ബി.രാജേഷ് പറഞ്ഞു.