കൊല്ലം: ഓട്ടോറിക്ഷയില്‍ മദ്യ കച്ചവടം നടത്തിയ രണ്ട് പേര്‍ പിടിയിലായി. പനവേലി കക്കാട് സ്വദേശി മുരളീധരന്‍പിള്ള, ഏനാത്ത് സ്വദേശി ദിലീപ് എന്നിവരാണ് പിടിയിലായത്. കക്കാട് ജംഗ്ഷനില്‍ ഓട്ടോറിക്ഷയില്‍ വെച്ച് മദ്യം വില്‍പ്പന നടത്തുന്നു എന്ന രഹസ്വവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പിടിയിലാകുന്നത്.
ഓട്ടോറിക്ഷയില്‍ വെച്ച് മദ്യക്കച്ചവടം; രണ്ട് പേര്‍ പിടിയില്‍ - Liquor trade
കക്കാട് ജംഗ്ഷനില്‍ ഓട്ടോറിക്ഷയില്‍ വെച്ച് മദ്യം വില്‍പ്പന നടത്തുന്നു എന്ന രഹസ്വവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പിടിയിലാകുന്നത്.
![ഓട്ടോറിക്ഷയില്‍ വെച്ച് മദ്യക്കച്ചവടം; രണ്ട് പേര്‍ പിടിയില്‍ മദ്യ കച്ചവടം അറസ്റ്റ് രണ്ട് പേര്‍ പിടിയില്‍ കൊല്ലം Liquor trade Two arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8225053-thumbnail-3x2-liq---copy.jpg)
ഓട്ടോറിക്ഷയില്‍ മദ്യ കച്ചവടം; രണ്ട് പേര്‍ പിടിയില്‍
കൊല്ലം റൂറല്‍ പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും നാല് ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഓട്ടോയുടെ സൈഡ് ടാര്‍പ്പ ഇട്ട് മറച്ച് മദ്യവില്‍പ്പന നടത്തുന്നുതിനിടയിലാണ് അറസ്റ്റിലാകുന്നത്.