കൊല്ലം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുടുതൽ മദ്യ വിൽപന കൊല്ലം ആശ്രമം ബിവറേജ് ഔട്ട്‌ലെറ്റിന്. ഓണസമയത്ത് 1.05 കോടിയുടെ മദ്യമാണ് ആശ്രമം ബിവറേജ് ഔട്ട്‌ലെറ്റിലൂടെയുള്ള വില്‍പന. തൊട്ടുപിന്നാലെയുള്ള തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 1,01,22,790 രൂപയുടെ മദ്യവിൽപ്പന നടന്നു.
ഉത്രാട ദിനത്തില്‍ മദ്യവില്‍പനയില്‍ റെക്കോഡിട്ട് കൊല്ലം; തൊട്ടുപിന്നാലെ തിരുവനന്തപുരം - കരുനാഗപ്പള്ളി
ഉത്രാട ദിനത്തില്‍ നടന്ന മദ്യവില്‍പനയില്‍ റെക്കോഡിട്ട് കൊല്ലം ആശ്രമം ബിവറേജ് ഔട്ട്‌ലെറ്റ്; വിറ്റത് 1.05 കോടിയുടെ മദ്യം
കൺസ്യൂമർഫെഡിന്റെ ആശ്രമം, പരവൂർ ഷോപ്പുകളിൽ 1.26 കോടി രൂപയുടെ മദ്യം വിറ്റു. പെരുമ്പുഴ–- 8.86 ലക്ഷം, കല്ലുവാതുക്കൽ–- 7.2 ലക്ഷം, തഴുത്തല- 5.15 ലക്ഷം എന്നിങ്ങനെയും വിൽപ്പന നടന്നു. കരുനാഗപ്പള്ളിയിൽ 6.96 ലക്ഷവും, ഓച്ചിറ ഔട്ട്‌ലെറ്റിൽ 6.56 ലക്ഷവും, ഇടയ്‌ക്കാട്ടിൽ 4.92 ലക്ഷവുമാണ് വിൽപ്പന. കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട വെയർഹൗസുകളിലായി ബിവറേജസിന് 28 ഔട്ട്‌ലെറ്റുകളുണ്ട്. കൂടാതെ കൺസ്യുമർഫെഡിന് കൊല്ലത്തും പരവൂരിലും മദ്യഷോപ്പുകളുണ്ട്. എല്ലായിടത്തും റെക്കോർഡ് വിൽപ്പനയായിരുന്നു.