കൊല്ലം : കുണ്ടറയിൽ എക്‌സൈസ് പരിശോധനയിൽ അഞ്ച് ലിറ്റർ വ്യാജ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. കുണ്ടറ പേരയം വായനശാലയ്ക്ക് സമീപം കാടുമൂടിയ ചതുപ്പ് സ്ഥലത്തായിരുന്നു വ്യാജ വാറ്റ്. ദിവസങ്ങളായി കുണ്ടറ പേരയം ഭാഗത്ത് വ്യാജ ചാരായ വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം റേഞ്ച് എക്സൈസ് പരിശോധന നടത്തുകയായിരുന്നു.
കുണ്ടറയിൽ 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചു - liquor raid Kundara 300 liters liquor distilling equipment were found
കുണ്ടറ പേരയം വായനശാലയ്ക്ക് സമീപം കാടുമൂടിയ ചതുപ്പ് സ്ഥലത്തായിരുന്നു വ്യാജ വാറ്റ്.
കുണ്ടറയിൽ വ്യാജ വാറ്റ് റെയ്‌ഡ്: 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി
Read more: വ്യാജ വാറ്റിനിടെ നാല് പേര്‍ പൊലീസ് പിടിയില്‍
സംഭവത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചില്ല. പ്രദേശത്ത് വ്യാജ ചാരായ വിൽപ്പന വ്യാപകമാണെന്നും വരും ദിവസങ്ങളിലും പരിശോധന കൂട്ടുമെന്നും എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിന് എക്സൈസ് കൊല്ലം റേഞ്ച് പ്രിവൻ്റിവ് ഓഫീസർമാരായ ജോൺ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.