കൊല്ലം: കൊല്ലത്ത് വ്യാജ വാറ്റ് നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി ജോണ്‍, ബൈജു , ശൂരനാട് രമേശ് എന്നിവരാണ് പിടിയിലായത്. വ്യാജ ചാരായം വാറ്റുന്നതിനിടെ ശൂരനാട് പൊലീസ് പിടികൂടുകയായിരുന്നു.
കൊല്ലത്ത് വ്യാജ വാറ്റ്; മൂന്ന് പേര്‍ പിടിയിൽ - പ്രതികളെ പിടികൂടി
60 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ വ്യാജ ചാരായവും പൊലീസ് കണ്ടെടുത്തു
വ്യാജ വാറ്റ്; കൊല്ലം ശൂരനാട് സ്വദേശികൾ പിടിയിൽ
ജോണിന്‍റെ വീട്ടിലെ കുളിമുറിയില്‍ വ്യാജവാറ്റ് നടത്തുന്നതായി ശൂരനാട് എസ്.എച്ച്.ഒയ്ക്ക് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ശൂരനാട് എസ്.ഐ ശ്രീജിത്ത്, എസ്.ഐ മാരായ സജീവന്‍, സജി സാമുവല്‍, ചന്ദ്രമോഹന്‍, ഏ.എസ്.ഐ ഹരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 60 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ വ്യാജ ചാരായവും സ്ഥലത്ത് നിന്നും കണ്ടെടുത്തു.