കൊല്ലം :സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. യുവതിയുടേത് ആത്മഹത്യയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉറിക്കോട് അജി ഭവനിൽ അജിയുടെ ഭാര്യ 35കാരി ലിജി ജോണാണ് മരിച്ചത്.
ചൊവ്വാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ലിജിയുടെ കുട്ടികൾ സമീപത്തെ വീട്ടിൽ ട്യൂഷന് പോയി തിരികെ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. ലിജിയുടെ ഭർതൃ പിതാവും മാതാവും സംഭവ സമയം തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. യുവതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.