കൊല്ലം: നാടിന് അക്ഷരവെളിച്ചമേകിയ തലവൂര്‍ കുരായിലെ വായനശാല കെട്ടിടം തകർച്ചയുടെ വക്കില്‍. കോണ്‍ക്രീറ്റും ഓടും ചേർന്ന് മേഞ്ഞിരിക്കുന്ന കെട്ടിടം കാലപ്പഴക്കം മൂലം ശോചനീയ അവസ്ഥയിലാണ്. ജീർണാവസ്ഥയിലായ കെട്ടിടം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'അറിവിന്‍റെ വെളിച്ചം' തകർച്ചയുടെ വക്കിൽ; വായനശാല പുതുക്കണമെന്ന് നാട്ടുകാർ - വായനശാല കുരാ
കുരാ എന്ന കൊച്ചു ഗ്രാമത്തിന്‍റെ സാംസ്‌കാരിക പുരോഗതി ലക്ഷ്യമാക്കി 1954ൽ സ്ഥാപിച്ചതാണ് 'സ്വരാജ്' എന്ന വായനശാല. ഇതിനുള്ളിലെ കസേര, മേശ, അലമാരകൾ, റാക്കുകൾ തുടങ്ങിയെല്ലാം ദ്രവിച്ച നിലയിലായി.

കുരാ എന്ന കൊച്ചു ഗ്രാമത്തിന്‍റെ സാംസ്‌കാരിക പുരോഗതി ലക്ഷ്യമാക്കി 1954ൽ സ്ഥാപിച്ചതാണ് 'സ്വരാജ്' എന്ന വായനശാല. അമൂല്യമായ ഗ്രന്ഥങ്ങൾ അടങ്ങിയ ഗ്രന്ഥശാലയാണിത്. ഇതിനുള്ളിലെ കസേര, മേശ, അലമാരകൾ, റാക്കുകൾ തുടങ്ങിയെല്ലാം ദ്രവിച്ച നിലയിലായി. സമീപത്തെ വര്‍ഷങ്ങള്‍ പഴക്കമുളള ആല്‍മരം അപകട ഭീഷണിയും ഉയര്‍ത്തുന്നു. വായനശാല കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനൊപ്പം ആല്‍മരം മുറിച്ച് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
ഒരു ഗ്രാമത്തെയാകെ അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താൻ 66 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് കുരായിലെ വായനശാല കെട്ടിടം. ക്രമേണ ഈ പ്രദേശത്തിന് വായനശാല ജങ്ഷനെന്ന പേരും പിറവിയെടുത്തു. ആയിരത്തോളം അംഗങ്ങളാണ് ഇവിടെയുള്ളത്. നാടിന്‍റെ അക്ഷരവെളിച്ചം അണയാതിരാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.