കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് എലിപ്പനിയും - covid spread
കൊല്ലം പത്തനാപുരത്ത് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
കൊല്ലം: കൊവിഡ് ഭീതി തുടരുന്നതിനിടെ സംസ്ഥാനത്ത് എലിപ്പനിയും. കൊല്ലം പത്തനാപുരത്ത് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ട് പേർക്കും പിറവന്തൂർ പഞ്ചായത്തിലെ പുന്നലയില്‍ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച വിദ്യാർഥിക്ക് 12 വയസാണ്. ശക്തമായ പനിയും ശരീര വേദനയും തുടർന്ന് ഇവർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് എലിപ്പനി സ്ഥിരീകരിച്ചത്. മണ്ണും മലിന ജലവുമായുള്ള സമ്പർക്കമാകാം രോഗത്തിന് കാരണമെന്ന് പത്തനാപുരം മെഡിക്കൽ ഓഫീസർ ഡോക്ടർ ഹനീസ് അറിയിച്ചു.