കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. 29 വാര്‍ഡുകളിലെ ഫലം അറിവായപ്പോള്‍ 16 സീറ്റ് നേടി എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് എട്ട് സീറ്റിലും ബിജെപി അഞ്ച് സീറ്റിലും വിജയം നേടി. ഗാന്ധിമുക്ക്, കാടാംകുളം, ടൗണ്‍, ചെന്തറ, റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. ടൗണ്‍ വാര്‍ഡില്‍ ബിജെപിയിലെ അരുണ്‍കുമാര്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടി. കഴിഞ്ഞ തവണ ഒരു സീറ്റായിരുന്നു ബിജെപി നേടിയത്.
കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി - kollm
എല്‍ഡിഎഫ് പതിനാറ് സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് എട്ട് സീറ്റിലും ബിജെപി അഞ്ച് സീറ്റിലും വിജയിച്ചു.
![കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി ldf wins in kottarakara corporation കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് 2020 local poll result local polls 2020 kollm kollam latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9897488-622-9897488-1608109407032.jpg)
കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി
അതേസമയം വാർഡ് 11 ൽ കേരള കോൺഗ്രസ് ബി വിജയിച്ചു. നഗരസഭയിൽ രണ്ട് സീറ്റുകൾ മാത്രം ഭരിച്ചിരുന്ന കേരള കോൺഗ്രസ് ബി ആറ് സീറ്റും പിടിച്ചെടുത്തു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പല വാർഡുകളും എൽഡിഎഫിനും ബിജെപിയ്ക്കും അനുകൂലമായി.