കൊല്ലം:തോടിന് കുറുകെ പാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കുടുങ്ങി. അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുത്തത്. കരിക്കോട് സ്വദേശി ചന്തുവാണ് അപകടത്തില്‍ പെട്ടത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക പരിശോധനയും ചികിത്സയും നല്‍കി.
പാലം നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; മണ്ണില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി - കൊല്ലം
കരിക്കോട് സ്വദേശി ചന്തുവാണ് അപകടത്തില്‍ പെട്ടത്.
പാലം നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; മണ്ണില്‍ കുടുങ്ങിയ തൊഴിലാളി രക്ഷപെടുത്തി
പുതിയ പാലത്തിന്‍റെ പൈലിങിന് മുന്നോടിയായി മണ്ണിടിയാതിരിക്കാന്‍ ഇരുമ്പ് തൂണ്‍ നാട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മണ്ണിടിഞ്ഞ് വരുന്നത് കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും കുഴിക്കുള്ളില്‍ നില്‍ക്കുകയായിരുന്നതിനാല്‍ ചന്തുവിന് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ല. ചാമക്കട, കപ്പാക്കട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടുതല്‍ മണ്ണിടിഞ്ഞ് വീഴാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.