കേരളം

kerala

ETV Bharat / state

ക്ഷേത്രത്തിൽ മോഷണം, ഒരു ലക്ഷം രൂപയുടെ വിളക്ക് മോഷ്‌ടാക്കൾ കവർന്നു - lamp worth Rs 1 lakh stolen from Kollam temple

കൊല്ലത്ത് ക്ഷേത്രത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ ആമവിളക്ക് മോഷണം പോയി. പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ.

കൊല്ലത്ത് ക്ഷേത്രത്തിൽ മോഷണം  lamp stolen from Kollam temple  ക്ഷേത്രത്തിൽ മേഷണം  മോഷണ വാർത്തകൾ  Kollam crime news  kollam latest news  ശക്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം  ആമവിളക്ക് മോഷണം  കേരള വാർത്തകൾ  ജില്ല വാർത്തകൾ
ക്ഷേത്രത്തിൽ മോഷണം, ഒരു ലക്ഷം രൂപയുടെ വിളക്ക് മോഷ്‌ടാക്കൾ കവർന്നു

By

Published : Aug 16, 2022, 7:59 PM IST

കൊല്ലം:ശക്തികുളങ്ങര വെൻകുളങ്ങര സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തിൽ മോഷണം. കുളക്കുടി ഭദ്രാദേവി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമവിളക്കാണ് മോഷണം പോയത്.

ക്ഷേത്രത്തിൽ മോഷണം, ഒരു ലക്ഷം രൂപയുടെ വിളക്ക് മോഷ്‌ടാക്കൾ കവർന്നു

ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭക്തൻ ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയ അഞ്ചടി ഉയരമുള്ള അഞ്ച് തട്ടുകളുള്ള വിളക്കാണ് നഷ്‌ടപ്പെട്ടത്. ക്ഷേത്ര ജീവനക്കാരൻ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് വിളക്ക് മോഷണം പോയത് ശ്രദ്ധയിൽപ്പെടുന്നത്. ശേഷം ക്ഷേത്രഭാരവാഹികളെ ജീവനക്കാരൻ മോഷണ വിവരം അറിയിക്കുകയായിരുന്നു.

പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ ആശയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പരിസരവാസികൾ പറഞ്ഞു. രാത്രികാലങ്ങളിൽ ബൈക്കുകളിൽ ചെറുപ്പക്കാർ ഇവിടെ തമ്പടിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ABOUT THE AUTHOR

...view details