കേരളം

kerala

ETV Bharat / state

കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മപുതുക്കി കുണ്ടറ മരമടി ഉത്സവം നടത്തി - കുണ്ടറ കാളപ്പൂട്ട്

കുണ്ടറ പിള്ളവീട്ടില്‍ ഏലയിൽ 106 വർഷമായി മരമടി മഹോത്സവം നടത്താറുണ്ട്. എന്നാല്‍ 2014-ൽ സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിച്ചതോടൊപ്പം മരമടിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Kundara Maramadi Festival  Kundara  പിള്ളവീട്ടില്‍ ഏല  Kundara news  Kundara Pillaveetil Ela  മരമടി ഉത്സവം  കുണ്ടറ കാളപ്പൂട്ട്  കാളപ്പൂട്ട് മത്സരം
കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മപുതുക്കി കുണ്ടറ മരമടി ഉത്സവം നടത്തി

By

Published : Sep 22, 2021, 9:17 AM IST

കൊല്ലം: കാളക്കൂറ്റന്മാരുടെ കരുത്തും വീറും പ്രകടമാക്കുന്ന കുണ്ടറ മരമടി (കാളപ്പൂട്ട്) നടത്തി. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ആചാരം മാത്രാമായാണ് മരമടി നടത്തിയത്. കുണ്ടറ പിള്ളവീട്ടില്‍ ഏലയിൽ 106 വർഷമായി മരമടി മഹോത്സവം നടത്താറുണ്ട്. എന്നാല്‍ 2014-ൽ സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിച്ചതോടൊപ്പം മരമടിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ആചാരത്തിന്‍റെ ഭാമായി ചടങ്ങുകള്‍ മാത്രമായി ഉത്സവം നടത്താറുണ്ട്. കന്നിമാസത്തിലെ അഞ്ചാം നാൾ പിള്ളവിട്ടിൽ കളരിയിൽ പൂജ നടത്തിയ ശേഷം കാളപൂട്ട് എന്നറിയപ്പെടുന്ന മരമടി നടത്തുന്നത്. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളും ആൾകൂട്ടവും ഒഴിവാക്കി ആയിരുന്നു മരമടി.

കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മപുതുക്കി കുണ്ടറ മരമടി ഉത്സവം നടത്തി

കൂടുതല്‍ വായനക്ക്:നാലു വയസുകാരനെ അച്ഛൻ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞു കൊന്നു

മുൻപ് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തും പാടശേഖരസമിതികളും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ഈ മത്സരത്തില്‍ തെക്കന്‍ ജില്ലകളിലെ ഒട്ടുമിക്ക മത്സര ഉരുക്കളും പങ്കെടുത്തിരുന്നു. കൃഷി നാമമാത്രമായതോടെ, കാളപൂട്ട് യന്ത്രങ്ങള്‍ക്ക് വഴിമാറി.

എങ്കിലും കാര്‍ഷിക സംസ്‌കൃതിയിലെ ജൈവ പാരമ്പര്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായ ഇത്തരം മത്സരങ്ങള്‍ സംരക്ഷിക്കണമെന്നാണ് കന്ന് കൂട്ടുസംഘത്തിന്‍റെ ആവശ്യം. മത്സരമല്ലെങ്കിലും പള്ളിക്കൽ റാഷിദിന്‍റെ ഉരുക്കള്‍ നുകം വലിച്ചോടിയതോടെ പുതിയ തലമുറയ്ക്ക് ആവേശമായി.

ABOUT THE AUTHOR

...view details