കേരളം

kerala

ETV Bharat / state

പിസി ജോര്‍ജിനെ ഒറ്റപ്പെടുത്തുന്നത്‌ എതിര്‍ക്കപ്പെടണം, കേരളത്തെ വിദ്വേഷത്തിന്‍റെ നാടാക്കിയത് സിപിഎമ്മെന്നും കുമ്മനം - പിസി ജോര്‍ജ്‌ വിവാദ പ്രസംഗം

വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹത്തില്‍ തുടരുന്ന പ്രവണകളെ കുറിച്ച് പി സി ജോര്‍ജ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതിന് മറുപടി പറയേണ്ടത് കേരളത്തിലെ സിപിഎമ്മാണെന്ന് കുമ്മനം

PC George hate speech  Kummanam Rajashekharan PC George  Kummanam against Kerala CPM  PC George arrest  പിസി ജോര്‍ജ്‌ വിവാദ പ്രസംഗം  കുമ്മനം രാജശേഖരന്‍
പിസി ജോര്‍ജിനെ ഒറ്റപ്പെടുത്തുന്നത്‌ എതിര്‍ക്കപ്പെടണം, കേരളം വിദ്വേഷത്തിന്‍റെ നാടാക്കിയത് സിപിഎമ്മെന്ന് കുമ്മനം

By

Published : May 2, 2022, 8:34 PM IST

കൊല്ലം: കേരളത്തെ മതവിദ്വേഷത്തിന് പറ്റിയ മണ്ണാക്കി മാറ്റിയത് സിപിഎമ്മാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പിസി ജോര്‍ജിനെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും ഒറ്റപ്പെടുത്താന്‍ നോക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഭാഷയ്‌ക്കും ശൈലിക്കുമുപരി പ്രസംഗത്തിൽ അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങള്‍ പ്രസക്തമാണെന്നും കുമ്മനം അവകാശപ്പെട്ടു.

വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹത്തില്‍ തുടരുന്ന പ്രവണകളെ കുറിച്ച് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതില്‍ മറുപടി പറയേണ്ടത് കേരളത്തിലെ സിപിഎമ്മാണ്. അത്തരം വിഷയങ്ങളില്‍ ബന്ധപ്പെട്ടവരുടെ തീരുമാനങ്ങള്‍ അറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ടെന്നും കുമ്മനം പറഞ്ഞു.

പിസി ജോര്‍ജിനെ ഒറ്റപ്പെടുത്തുന്നത്‌ എതിര്‍ക്കപ്പെടണം, കേരളം വിദ്വേഷത്തിന്‍റെ നാടാക്കിയത് സിപിഎമ്മെന്ന് കുമ്മനം

Also Read:'ആരെയാണ് അധിക്ഷേപിക്കാത്തത്?'; പിസി ജോർജിന്‍റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കേണ്ടെന്ന് വെള്ളാപ്പള്ളി

അറസ്റ്റിനെ തുടര്‍ന്ന് പിസി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ പൊലീസ് തടഞ്ഞ സംഭവം കേരളത്തില്‍ പൗരാവകാശം ലഭിക്കുന്നില്ലെന്നതിന്‍റെ തെളിവാണ്‌. കേന്ദ്രമന്ത്രിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസിന് ചുമതലയുണ്ടെന്നും കുമ്മനം പറഞ്ഞു.

ABOUT THE AUTHOR

...view details