കൊല്ലം: കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സി.വി ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകിയെന്ന വാർത്തയെ തള്ളി കുമ്മനം രാജശേഖരൻ. കേന്ദ്ര നേതൃത്വം അന്വേഷണ സംഘത്തെ നിയോഗിച്ചതായി തനിക്കറിയില്ലന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അങ്ങനെയൊരു അന്വേഷണ ഏജൻസി ഇല്ലെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും കുമ്മനം കൊല്ലത്ത് പറഞ്ഞു.
അന്വേഷണ സംഘത്തെ കുറിച്ച് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ - Kummanam Rajasekharan
ബിജെപിയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ആനന്ദബോസ് കമ്മിറ്റിയെ തള്ളി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും
കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കേന്ദ്ര നേതൃത്വം അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയില്ല: കുമ്മനം രാജശേഖരൻ
ALSO READ:ബിജെപിക്കാരനാക്കി സിപിഎം ആക്രമിച്ചപ്പോൾ പ്രതികരിക്കാന്‍ ആരുമുണ്ടായില്ലെന്ന് രമേശ് ചെന്നിത്തല
മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. ബിജെപി ജനകീയ അന്വേഷണം നടത്തും. മരം മുറിക്കേസിലെ പ്രതികളുടെ വാഹനം രാഹുൽ ഗാന്ധി ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് സമയത്താണ് ഇങ്ങനെ വാഹനം ഉപയോഗിച്ചതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. സ്ഥലം എം.പിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതിന് കാരണമെന്തെന്ന് വ്യക്തമാക്കണമെന്നു കുമ്മനം ആവശ്യപ്പെട്ടു.