കൊല്ലം:സി.പി.എം പാർട്ടി ഓഫിസുകള്‍ തീവ്രവാദികൾക്ക് സംരക്ഷണ കവചം തീർക്കുന്നുവെന്ന് ബി.ജെ.പി ദേശീയ നിർവഹക സമിതി അംഗം കുമ്മനം രാജശേഖരൻ. മുൻപൊരിക്കലുമില്ലാത്തവിധം കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ന്നു. നിയമപലകർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കൊല്ലം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. പൊലീസുകാർ പോലും ഭീതിയിലാണ്. അവരുടെ ജീവനും സ്വത്തിനും പോലും ഒരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്. പൊലീസിന് എല്ലാം അറിയാം. പക്ഷേ, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
ALSO READ:കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം
തീവ്രവാദ സ്‌ളീപ്പിങ് സെല്ലുകൾ പൊലീസിൽ പ്രവർത്തിക്കുന്നു. പ്രതികളുടെ കൈയിൽ വിലങ്ങ് വെക്കേണ്ട പൊലീസിന് സി.പി.എം കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. എ.കെ.ജി സെന്‍ററില്‍ നിന്നും വരുന്ന ഉത്തരവ് അനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
മുഖ്യമന്ത്രി രണ്ട് രൂപയുടെ ഒരു കാർഡിൽ പ്രധാനമന്തിയ്ക്ക് കത്തെഴുതിയിൽ തീരാവുന്നതേയുള്ള കേരളത്തിലെ തീവ്രവാദ പ്രവർത്തനം. സംസ്ഥാനത്ത് പൊലീസിന് ക്രമസമാധാനം നടത്താൻ കഴിവില്ലെങ്കിൽ സി.ആർ.പി.എഫിനെ പോലുള്ള കേന്ദ്ര സംഘങ്ങളെ വിളിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.