കൊല്ലം: കുണ്ടറയില്‍ തുടങ്ങുന്ന ഫിഷറീസ് പഠന- പരിശീലന -ഗവേഷണ കേന്ദ്രത്തില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറ ടെക്‌നോപാര്‍ക്കിന് സമീപം അനുവദിച്ച 10 ഏക്കര്‍ ഭൂമി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷന്‍ സയന്‍സിന്‍റെ നേതൃത്വത്തിലാണ് കോളജ് തുടങ്ങുന്നത്.
കുഫോസ് പഠനകേന്ദ്രം; ക്ലാസുകള്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങും - Kufos Study Center
കുഫോസ് പഠനകേന്ദ്രം മത്സ്യമേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ശാസ്‌ത്രീയ അറിവുകള്‍ പകരുന്നതിനും അവസരമൊരുക്കും
കോളജ് മത്സ്യമേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സംബന്ധമായ ശാസ്‌ത്രീയ അറിവുകള്‍ പകരുന്നതിനും അവസരമൊരുക്കും. മേഖലയിലെ തൊഴില്‍ സാധ്യതയും വര്‍ദ്ധിപ്പിക്കും. കായലുമായി ചേര്‍ന്ന മത്സ്യവിഭവ സമ്പത്തും അനുബന്ധ വിഷയങ്ങളും പഠന വിധേയമാക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സംരംഭം പ്രയോജനപ്പെടുത്താം. കോളജിനൊപ്പം മറ്റ് സ്ഥാപനങ്ങൾ കൂടി തുടങ്ങുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കോളജിനായി അനുവദിച്ച പ്രദേശം വീണ്ടും അളന്ന് കൃത്യത ഉറപ്പാക്കണം. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം തുടങ്ങാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും മന്ത്രി നിർദേശിച്ചു.