കേരളം

kerala

ETV Bharat / state

കുടുംബശ്രീ 'കുക്കറി ഷോ'യില്‍ തനതു രുചി മേളം - kudumbasree cookery show

ജില്ലയിലെ ഏറ്റവും മികച്ച ഏഴ് കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

കുടുംബശ്രീ  കുക്കറി ഷോ  കൊല്ലം ബീച്ച് ഫെസ്റ്റിവല്‍  kudumbasree  kudumbasree cookery show  kollam beach festival
കുടുംബശ്രീ 'കുക്കറി ഷോ'യില്‍ തനതു രുചി മേളം

By

Published : Dec 30, 2019, 11:41 PM IST

കൊല്ലം: കൊല്ലം ബീച്ച് ഫെസ്റ്റിവലിന്‍റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി 'കുക്കറി ഷോ'പാചക മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഏഴ് കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ പങ്കാളികളായി. തനത് വിഭവം തയ്യാറാക്കുന്ന ആദ്യറൗണ്ടില്‍ നാടന്‍ കുത്തരി അടയും തിരുവിതാംകൂര്‍ കോഴിക്കറിയും ചക്ക വിഭവങ്ങളും പുട്ടും തെരളിയുമൊക്കെ മത്സര വിഭവങ്ങളായെത്തി. വാശിയേറിയ മത്സരത്തില്‍ കടയ്ക്കലിലെ കാറ്ററിങ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുമ്മിളിലെ ശ്രീഭദ്ര കാറ്ററിങ് യൂണിറ്റ്, ശാസ്താംകോട്ടയിലെ സായി കൃഷ്ണ കാറ്ററിങ് യൂണിറ്റ് എന്നിവര്‍ക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ഇതുകൂടാതെ ന്യൂട്രിമിക്‌സ് ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്ന ജില്ലയിലെ 10 കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ പ്രത്യേക മത്സരവും നടന്നു. ലഡ്ഡു മുതല്‍ കേക്കും നൂഡില്‍സും മുറുക്കും വരെ ഇവര്‍ ന്യൂട്രിമിക്‌സില്‍ നിന്ന് തയാറാക്കി. തഴവയിലെ ബയോവിറ്റ ന്യൂട്രിമിക്സ് യൂണിറ്റ് ഇതില്‍ വിജയികളായി. ബീച്ച് ഫെസ്റ്റിവല്‍ പോലുള്ള വേദികള്‍ കുടുംബ ശ്രീ യൂണിറ്റുകള്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ജി സന്തോഷ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീകല, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ ഓര്‍ഡിനേറ്റര്‍മാരായ അജു വി.ആര്‍, സബൂറ ബീവി.എസ്, മറ്റ് കുടുംബശ്രീ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തി.

ABOUT THE AUTHOR

...view details