കൊല്ലം:Pink Cafe Kiosk: സംസ്ഥാനത്തെ വിശപ്പ് രഹിത കേരളമാക്കാൻ ജനകീയ ഹോട്ടലുകളിലുടെ പരിശ്രമിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തന പഥത്തിലെ പുതിയ പൊൻതൂവലാണ് പിങ്ക് കഫേ. ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന മികച്ച ഗുണനിലവാരമുള്ള ജനകീയഭക്ഷണ ശാലകളുടെ ശ്രേണിയാണ് കുടുംബശ്രീ 'പിങ്ക് കഫേ' കിയോസ്‌കുകൾ. കൊല്ലത്തെ ആദ്യ പിങ്ക് കഫെ മന്ത്രി കെ.എൻ.ബാലഗോപാൽ ഉത്ഘാടനം ചെയ്‌തു.
ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കലർപ്പില്ലാത്ത തനി നാടൻ വിഭവങ്ങൾ വനിതകളുടെ കൈപ്പുണ്യത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള കുടുംബശ്രീ ജില്ല മിഷന്‍റെ പ്രഥമ ഉദ്യമമാണ് കൊല്ലം കെ.എസ്.ആർ.ടി.സി ഗ്യാരേജ് പരിസരത്ത് പ്രവർത്തനമാരംഭിച്ച പിങ്ക് കഫേ യുണിറ്റ്.