കൊല്ലം: കൊല്ലം മുളവനയില്‍ കെഎസ്ആർടിസി ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി വാൻ ഡ്രൈവർ മരിച്ചു. എഴുകോൺ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്.
കൊല്ലത്ത് കെഎസ്ആർടിസി ബസില്‍ പിക്കപ്പ് വാനിടിച്ച് ഒരു മരണം - അപകടം
അമിത വേഗതയിലെത്തിയ വാനിന്‍റെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണം.
കൊല്ലത്ത് കെഎസ്ആർടിസി ബസില്‍ പിക്കപ്പ് വാനിടിച്ച് ഒരു മരണം
കല്ലട ഭാഗത്ത് നിന്നും കുണ്ടറയിലേക്ക് അമിത വേഗതയിൽ വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി കൊല്ലം ചെങ്ങന്നൂർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കുണ്ടറയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് പരിക്കേറ്റ പ്രദീപിനെ പുറത്തെടുത്തത്. ഉടൻ തന്നെ കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Last Updated : Oct 31, 2020, 9:37 AM IST