കൊല്ലം:ആര്യങ്കാവിൽ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ഗുരുതര പരിക്ക്. പുനലൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കാറും തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക് - Accident in kollam Aryankavu
കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണം. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്
കൊല്ലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
നാല് പുരുഷന്മാരും ഒരു പെണ്‍കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കെഎസ്‌ആർടിസി ബസിലെ യാത്രക്കാർക്കും നിസാര പരിക്കേറ്റു. കാറിന്‍റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.