കെഎസ്എഫ്ഇ പണം തട്ടിപ്പ്; ജീവനക്കാരന്‍ പിടിയില്‍ - കെ.എസ്.എഫ്.ഇ സ്വര്‍ണ പണയ തിരിമറി
തേവലക്കര സ്വദേശിയായ ബിജു കുമാറിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്
കൊല്ലം: കെഎസ്എഫ്ഇ സ്വര്‍ണ പണയത്തില്‍ തിരിമറി നടത്തിയ കേസില്‍ കരുനാഗപ്പള്ളി കെഎസ്എഫ്ഇ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിലെ ജീവനക്കാരന്‍ അറസ്റ്റില്‍. തേവലക്കര സ്വദേശിയായ ബിജു കുമാറിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന പ്രതിയെ ഗുരുവായൂരില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി സി.ഐ.മഞ്ജുലാൽ, എസ്.ഐ അലോഷ്യസ്, എ.എസ്.ഐമാരായ ഓമനക്കുട്ടൻ, കെ.എസ്.മനോജ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.