കൊല്ലം :കല്ലട ജലോത്സവം ഇനി നടത്തണോ വേണ്ടയോ എന്ന് തങ്ങൾ തീരുമാനിക്കുമെന്ന വെല്ലുവിളി പ്രസംഗവുമായി കോവൂർ കുഞ്ഞുമോൻ എംഎൽഎ. മൺട്രോത്തുരുത്തിൽ പുതുതായി നിർമിച്ച റോഡിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് എംഎൽഎയുടെ പരാമര്‍ശം.
2019 ൽ കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുത്ത 9 ക്ലബ്ബുകൾക്ക് പ്രൈസ് മണിയോ ബോണസോ ഇതുവരെ നൽകിയിട്ടില്ല. ഇതേതുടർന്ന് ഈ മാസം പതിനേഴാം തിയ്യതി ബോട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
'കല്ലട ജലോത്സവം നടത്തണമോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും'; വെല്ലുവിളി പ്രസംഗവുമായി കോവൂർ കുഞ്ഞുമോൻ എംഎൽഎ ഇതിൽ പ്രകോപിതനായാണ് എംഎൽഎ വെല്ലുവിളി പ്രസംഗം നടത്തിയത്. ബോട്ട് ക്ലബ്ബുകൾക്ക് പ്രൈസ് മണിയും ബോണസും ലഭിക്കുന്നതിന് തന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഇനി ഉണ്ടാകില്ലെന്നും, കല്ലട ജലോത്സവം ഇനി നടത്തണോ വേണ്ടയോ എന്ന് ഇനി തങ്ങള്‍ തീരുമാനിക്കും എന്നുമായിരുന്നു എംഎൽഎയുടെ വെല്ലുവിളി.
ALSO READ :മറയൂരില്‍ യുവാവിനെ മർദിച്ച സഹോദരിമാരായ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
അതേസമയം എംഎൽഎയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചു. എംഎൽഎ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.