കൊല്ലം:കൊട്ടിയത്ത് മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് കാറിൽ കടത്താൻ ശ്രമിച്ച മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. പള്ളിമുക്ക് പീടികയിൽ വീട്ടിൽ നൗഫൽ, തമിഴ്‌നാട് മധുര മൊട്ടമല ശ്രീനിവാസ് കോളനിയിൽ സെൽവകുമാർ എന്നിവരാണ് പിടിയിലായത്.
കൊട്ടിയത്ത് മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - kollam
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് കാറിൽ കടത്താൻ ശ്രമിച്ച മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. പള്ളിമുക്ക് പീടികയിൽ വീട്ടിൽ നൗഫൽ, തമിഴ്‌നാട് മധുര മൊട്ടമല ശ്രീനിവാസ് കോളനിയിൽ സെൽവകുമാർ എന്നിവരാണ് പിടിയിലായത്.
കൊട്ടിയത്തിനടുത്ത് പട്ടരുമുക്കിൽ കുണ്ടുകുളം കേന്ദ്രീകരിച്ച് റഫീഖ് എന്നയാളുടെ നേതൃത്വത്തിൽ കഞ്ചാവ് വില്‌പന നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനുവിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കേസിലെ പ്രധാന പ്രതി പട്ടരുമുക്ക് റഫീഖ് ഓടി രക്ഷപ്പെട്ടു. മധുരയിൽ നിന്ന് സെൽവകുമാറെത്തിച്ച കഞ്ചാവാണ് റഫീഖും നൗഫലും ചേർന്ന് ചെറിയ പൊതികളാക്കി വില്‌പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പ്രതികളിൽ നിന്ന് എക്സൈസ് കണ്ടെത്തി. കഞ്ചാവ് കടത്താനുപയോഗിച്ചിരുന്ന കാർ മേവറത്തെ ഒരു വർക്ക് ഷോപ്പിന്‍റെ പരിസരത്ത് നിന്ന് എക്സൈസ് കസ്റ്റഡിയിലെടുത്തു.