കൊല്ലം: കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ഒരാളുടെ തല അടിച്ചുപൊട്ടിച്ചു. ചൊവ്വാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കേസിൽ ഏഴുപേർ അറസ്റ്റിലായി. പ്രദേശവാസിയായ വിപിന്‍റെ തലയ്ക്കാണ് കമ്പിവടികൊണ്ട് അടിയേറ്റത്.
തെരഞ്ഞെടുപ്പിൽ സിപിഎം വിമത സ്ഥാനാർഥി; കോട്ടാത്തലയിൽ സംഘർഷം - kottathala clash
പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്.
![തെരഞ്ഞെടുപ്പിൽ സിപിഎം വിമത സ്ഥാനാർഥി; കോട്ടാത്തലയിൽ സംഘർഷം തെരഞ്ഞെടുപ്പിൽ സിപിഎം വിമത സ്ഥാനാർഥി കോട്ടാത്തലയിൽ സംഘർഷം തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടാത്തല പടിഞ്ഞാറ് വാർഡ് local body elections kottathala clash CPM rebel candidate elections kottathala clash rebel candidate elections](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9660667-1017-9660667-1606299523573.jpg)
സംഘർഷം നിലനിൽക്കുന്നതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. രാത്രിയിൽ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടവർ വയലിൽക്കട ഭാഗത്തുവച്ച് വാക്കേറ്റത്തിലും സംഘർഷത്തിലുമായി. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത്. വിപിൻ, വിശാഖ്, രഞ്ജിത്ത്, ഷൈനു, ലാലു, ജയചന്ദ്രൻ, അജയകുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പുമായി ഈ സംഘർഷത്തിന് ബന്ധമില്ലെന്ന് ഇരു സ്ഥാനാർഥികളും വ്യക്തമാക്കി. എന്നാൽ തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.