കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രി അടച്ചു. ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താലൂക്കാശുപത്രി അടച്ചത്. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഡോക്‌ടറും കൊവിഡ് പോസിറ്റീവാകുകയും ചെയ്‌തു. അതേ സമയം, ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായി കണ്ടെത്തിയിട്ടുണ്ട്.
ക്വാറന്‍റൈനിലായിരുന്ന ഡോക്‌ടർക്ക് കൊവിഡ്; കൊട്ടാരക്കര താലൂക്കാശുപത്രി അടച്ചു
ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താലൂക്കാശുപത്രി അടച്ചത്. ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്.
സൂപ്പർ സ്‌പ്രെഡ് ഭീതി നിലനിൽക്കുന്ന തലച്ചിറയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. മത്സ്യവ്യാപാരികളിൽ നിന്നും രോഗം ജംങ്‌ഷനിലെ മറ്റ് വ്യാപാരികളിലേക്കും ഡ്രൈവർമാരിലേക്കും പടർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പൊതുപ്രവർത്തകരുൾപ്പടെ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്. വെട്ടിക്കവല, ചക്കുവരയ്ക്കൽ, ഇരണൂർ, വാളകം തുടങ്ങിയ പ്രദേശങ്ങളിലും കൊവിഡ് വ്യാപനം നിലനിൽക്കുന്നുണ്ട്. എട്ടുപേർക്കുകൂടി വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ചടയമംഗലം പഞ്ചായത്ത് മുഴുവൻ കണ്ടെയ്‌ൻമെന്‍റ് സോണാക്കി മാറ്റിയിരിക്കുകയാണ്.