കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം കുളക്കടയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുവല്ല കോയിപ്രം പുല്ലാട് സന്തോഷ് ഭവനിൽ സുരേഷ് കുമാർ (43) ആണ് മരിച്ചത്. പിക്ക് അപ്പ് ലോറിയുടെ പിൻച്ചക്രം മാറ്റാനായി വാഹനം ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ (2021 സെപ്റ്റംബര്‍ 23) എം.സി റോഡിൽ കുളക്കട ഹൈസ്കൂൾ ജങ്ഷിനിലാണ് സംഭവം.
ടയര്‍ മാറ്റുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു - Kottarakkara road accident pickup lorry death one person
കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. തിരുവല്ല സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്
തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട കോഴഞ്ചേരിയിലേക്ക് വയ്‌ക്കോലുമായി വരികയായിരുന്നു ലോറി. കുളക്കടയിൽ വച്ച് വാഹനത്തിന്‍റെ പിൻചക്രം പൊട്ടി. റോഡരികിലേക്ക് നിർത്തിയ ശേഷം ജാക്കിവച്ച് ഉയർത്തി ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഡ്രൈവർ സുരേഷ് കുമാർ. ജാക്കി തെന്നിമാറുന്നത് ബോധ്യപ്പെട്ട സുരേഷ് കൈ കാട്ടി മറ്റൊരു വാഹനക്കാരനായ നിഖിലിനെ വിളിച്ചു. ഇദ്ദേഹം വാഹനം നിർത്തി ഇറങ്ങിവരുമ്പോഴേക്കും പിക്കപ്പ് സുരേഷ് കുമാറിന്റെ ദേഹത്തേക്ക് മറിഞ്ഞു. പിന്നീട് കൊട്ടാരക്കര നിന്നും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി വയ്‌ക്കോല്‍ മുഴുവൻ നീക്കം ചെയ്തശേഷം വാഹനം ഉയർത്തിയാണ് സുരേഷ് കുമാറിനെ പുറത്തെടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും സുരേഷ് മരിച്ചു. പുത്തൂർ പൊലീസ് കേസെടുത്തു.
TAGGED:
Accident death